30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur ഫ്‌ളൈറ്റ് യാത്രക്കിടെ വേലൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഫ്‌ളൈറ്റ് യാത്രക്കിടെ വേലൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

540

ഫ്‌ളൈറ്റ് യാത്രക്കിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. വേലൂര്‍ വെങ്ങിലശ്ശേരി സ്വദേശി ചാങ്കര സുധാകരന്റെ മകന്‍ അഖില്‍ (35) ആണ് മരിച്ചത്. ബഹ്‌റിന്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസില്‍ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ബഹ്‌റിനില്‍ നിന്ന് പുറപ്പെട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. മെഡിക്കല്‍ സഹായത്തിനായി അധികൃതര്‍ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമാമായതിനെ തുടര്‍ന്ന് ലാന്റ് ചെയ്യാന്‍ അരമണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനം ഇറക്കിയെങ്കിലും അഖിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌ക്കാരം ശനിയാഴ്ച കാലത്ത് വീട്ടുവളപ്പില്‍ വെച്ച് നടക്കും.

 

ADVERTISEMENT
error: Content is protected !!