24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Punnayurkulam വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചയാള്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചയാള്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍

പുന്നയൂര്‍ക്കുളം പരൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചയാളെ വടക്കേക്കാട് പോലീസ് പിടികൂടി. വെളിയംങ്കോട് സ്വദേശി പുതുവീട്ടില്‍ ബാദുഷയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരവധി മോഷണക്കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ചിറ്റയില്‍ ആസിഫിന്റെ യൂണികോണ്‍ ബൈക്കാണ് മോഷണം പോയത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. വീടിനു മുന്നിലെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയ വിവരം രാവിലെയാണ് വീട്ടുകാര്‍ അറിയുന്നത്. മുഖം മറച്ചെത്തിയ മോഷ്ടാവ് ബൈക്ക് തള്ളിക്കൊണ്ട് പോകുന്ന ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് വടക്കേക്കാട് പോലീസില്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം മോഷ്ടാവ് പിടിയിലായത്.

ADVERTISEMENT
error: Content is protected !!