നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷ വിജയി വി.ടി.മനശ്രീയെ ആദരിച്ചു

നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷയില്‍ വിജയിക്കുകയും എസ്.എസ്.ബി കോണ്‍ഫറന്‍സിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്ത തമിഴ്‌നാട് സ്വദേശി വി.ടി.മനശ്രീയെ എരുമപ്പെട്ടി റീച്ച് ഫോര്‍ ദ സ്റ്റാര്‍സ് ആദരിച്ചു. എരുമപ്പെട്ടി ഫൊറോന അസിസ്റ്റന്റ് വികാരി ഫാദര്‍ ജീസ് അക്കരപറ്റേക്കല്‍ ഉപഹാര സമര്‍പ്പണം നടത്തി. റീച്ച് ഫോര്‍ ദ സ്റ്റാര്‍സ് ചീഫ് കോര്‍ഡിനേറ്റര്‍ റിട്ട.മേജര്‍ കെ.പി. ജോസഫ് അധ്യക്ഷനായി. എരുമപ്പെട്ടി ആക്ട്‌സിനുള്ള ധന സഹായം ആക്ട്‌സ് ട്രഷറര്‍ കെ.എ.ഫരീദലി ഏറ്റ് വാങ്ങി. റീച്ച് ഫോര്‍ ദ സ്റ്റാര്‍സ് അംഗങ്ങളായ അമീന മേഹറിന്‍, ഏയ്ഞ്ചല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT