മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമായി

36

കടപ്പുറം മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമായി. സ്വര്‍ണ്ണപണ്ട പണയ വായ്പ്പയും സ്ഥിരനിക്ഷേപ സേവിങ്ങിസ് പദ്ധതി എന്നിവയുടെയും, കെ അഹമ്മദ് സ്മൃതി വിദ്യാഭ്യാസ അവാര്‍ഡിന്റെയും ഉദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ എന്‍ കെ അക്ബര്‍ നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് കെ എം അലി അധ്യക്ഷത വഹിച്ചു. ആദ്യ ഡെപ്പോസിറ്റ് ജില്ലാ ബാങ്ക് മുന്‍ ഡയറക്റ്റര്‍ ടി ടി ശിവദാസന്‍ ഏറ്റുവാങ്ങി. വിദ്യാഭ്യാസ പുരസ്‌കാരം നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക് നിര്‍വഹിച്ചു. ചടങ്ങില്‍ സംഘം രൂപീകരണ ഘട്ടത്തിലെ അന്‍പതു മത്സ്യ തൊഴിലാളി സഹകരികളെയും പതിനഞ്ചു വര്‍ഷം പൂര്‍ത്തീകരിച്ച സ്വയം സഹായ ഗ്രൂപ്പുകളെയും ആദരിച്ചു.