‘മണ്ടം പറമ്പ് സമഗ്ര വികസനം ‘ പദ്ധതി ഉദ്ഘാടനം നടത്തി

ജില്ലാപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കടങ്ങോട് ഗ്രാമപഞ്ചായത്തിലെ മണ്ടം പറമ്പ് സമഗ്ര വികസനം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മീനസാജന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ രമണി രാജന്‍, ടി.പി. ലോറന്‍സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. മണി, വാര്‍ഡ് മെമ്പര്‍ രമ്യ ഷാജി, മുന്‍പഞ്ചായത്ത് അംഗം ഷീജ വേണുഗോപാല്‍, ഷിജു മണ്ടം പറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാപഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

ADVERTISEMENT