കര്‍ഷകര്‍ക്ക് നല്‍കുനുള്ള പണം സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് ക്രമക്കേട് നടത്തിയ എരുമപ്പെട്ടി മങ്ങാട് ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറി പി.എ. ജിജേഷിനെ സസ്പെന്‍ഡ് ചെയ്തു. കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക എത്രയും പെട്ടെന്ന് കൊടുത്തു തീര്‍ക്കുവാനും ജിജേഷ് തിരിമറി നടത്തിയ തുക ഇയാളില്‍ നിന്ന് ഈടാക്കുവാനുള്ള നിയമ നടപടി സ്വീകരിക്കുവാനും ക്ഷീര സംഘം ഭരണസമിതി യോഗം തീരുമാനിച്ചതായി പ്രസിഡന്റ് പി.സി.അബാല്‍ മണി അറിയിച്ചു. സൊസൈറ്റിയില്‍ പാല് അളക്കുന്ന കര്‍ഷകര്‍ക്ക് നല്‍കേണ്ട ലക്ഷകണക്കിന് രൂപയാണ് സെക്രട്ടറി സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി തിരിമറി നടത്തിയത്.