മന്നലാംകുന്ന് ജി.എഫ്.യു.പി സ്കൂള്‍ 102-ാം വാര്‍ഷിക സമ്മേളനം പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി സമീര്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് എ.ഇ.ഒ പി.എം ജയശ്രീ എന്‍ഡോവ്മെന്റ് വിതരണം നടത്തി. പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റൈഹാന മുത്തു മുഖ്യാതിഥിയായി. സീനിയര്‍ അധ്യാപിക റെനീഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ കമറുദ്ദീന്, പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ.കെ വിജയന്, വാര്‍ഡ് മെമ്പര്‍ അസീസ് മന്ദലാംകുന്ന്, മുന്‍ പ്രധാന അധ്യാപിക പി.ടി ശാന്ത തുടങ്ങിയവര്‍ സംസാരിച്ചു.