മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനയുടെ പതാകദിനം ആചരിച്ചു

20

മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനയുടെ പതാകദിനം ആചരിച്ചു. രാവിലെ പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ മറ്റം ഫൊറോന പള്ളി വികാരിയും, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടറുമായ ഫാ. ഡോ. ഷാജു ഊക്കന്‍ കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചു. സംഘടന പ്രസിഡണ്ട് ഇ.എഫ്.സണ്ണി, സെക്രട്ടറി മില്‍ട്ടണ്‍ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് ഭാരവാഹികളായ സി.ജെ ബാബു, ജോണ്‍സണ്‍ കാക്കശ്ശേരി, റിജോ തരകന്‍, പി.ടി.സേവി എന്നിവര്‍ പതാക ദിനാചരണത്തിന് നേതൃത്വം നല്കി. മധുര പലഹാരവിതരണവും ഉണ്ടായിരുന്നു.