സുവിതം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് ധനസഹായം നല്‍കി

57

പന്നിത്തടം ചിറമനേങ്ങാട് വായനശാലയില്‍ സുവിതം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രദേശത്തെ നിര്‍ധനര്‍ക്ക് ധനസഹായം നല്‍കി. വായനശാലയില്‍ നടന്ന ചടങ്ങ് ഷാജന്‍ കോഴിപറമ്പില്‍ വിതരണം നിര്‍വഹിച്ചു. പ്രസിഡന്റ് പാതിരിക്കാട്ട് മുരളി, സെക്രട്ടറി മുന്‍ പോസ്റ്റ് മാസ്റ്റര്‍ ഗോപി, ട്രഷറര്‍ ഷാജി വലിയറ, അപ്പുണ്ണി സാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 14 വര്‍ഷമായി എല്ലാ മാസത്തിലെയും അവസാന ഞായറാഴ്ചയാണ് നിര്‍ദ്ധനരായ കുടുബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത്.