കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

175

കാട്ടകാമ്പാല്‍ പഞ്ചായത്തിലെ തകര്‍ന്നു കിടക്കുന്ന റോഡുകളുടെ ശോചനീയ സ്ഥിതി പരിഹരിക്കാന്‍ സാധിക്കാത്ത ഭരണാധികാരികളുടെ നിരുത്തരവാദിത്വത്തിനെതിരെ കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ജയശങ്കര്‍ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം എം അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ സാംസണ്‍ പുലിക്കോട്ടില്‍, എന്‍ എം എം റഫീഖ്, കെ എം ബെന്നി, വി വി സാംസണ്‍, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഴഞ്ഞി ചിറ്റം സെന്ററില്‍ നിന്ന് വണ്‍വേ ജംഗ്ഷനിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് എന്‍ ഡി ശശി, കരീം പെരുംതുരുത്തി, മൊയ്തുണ്ണി പെരുന്തുരുത്തി, ഷെറീഫ് കോട്ടോല്‍, ടി.കെ. പ്രഭാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.