ഓട്ടോ ആന്‍ഡ് ലൈറ്റ് മോട്ടോഴ്‌സ് ഡ്രൈവേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

114

കണ്ടാണശ്ശേരി പഞ്ചായത്തിലെ ചൊവ്വല്ലൂര്‍ പാരിസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ആന്‍ഡ് ലൈറ്റ് മോട്ടോഴ്‌സ് ഡ്രൈവേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു പാരീസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ സി.ഐ.ടി.യു കണ്ടാണശ്ശേരി പഞ്ചായത്ത് കോര്‍ഡിനേഷന്‍ കണ്‍വീനര്‍ സി.അംബികേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.ആര്‍ രെജീഷ് അധ്യക്ഷനായി. യൂണിയന്‍ കണ്ടാണശ്ശേരി പഞ്ചായത്ത് സെക്രട്ടറി റെന്‍സന്‍ ഇമ്മട്ടി, യൂണിറ്റ് സെക്രട്ടറി കെ.കെ മുസ്തഫ, യൂണിറ്റ് ട്രഷറര്‍ ഏ.കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. സമരത്തെ തുടര്‍ന്ന് കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്, യൂണിയന്റെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികളും പൊതുജനങ്ങളും ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചു. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണുമെന്ന് യൂണിയന്‍ നേതാക്കള്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉറപ്പ് നല്‍കി.