27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Kechery മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ബുധനാഴ്ച്ച

മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ബുധനാഴ്ച്ച

51

മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും, ഈശോയുടെ തിരുഹൃദയത്തിന്റെയും സംയുക്ത തിരുനാള്‍ ബുധനാഴ്ച്ച ആഘോഷിക്കും. ജൂലൈ മൂന്നിന് ദുക്‌റാന തിരുനാളാഘോഷത്തിന്റെ ഭാഗമായി രാവിലെ ആറിനും, 07.30 നും ദിവ്യബലിയും, 10 മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയും നടക്കും. തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ.തോമസ് എടക്കളത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.ഡേവി കാവുങ്കല്‍ തിരുന്നാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും വര്‍ണ്ണക്കുടകളുടെയും അകമ്പടിയോടെ ഇടവക വിശ്വാസികള്‍ അണിനിരക്കുന്ന ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും, നേര്‍ച്ച പായസവിതരണവും നടക്കും. വൈകീട്ട് 7 മണി മുതല്‍ മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയ്‌സ് അവതരിപ്പിക്കുന്ന ബാന്റ് വാദ്യം സ്റ്റേജ് ഷോ ഉണ്ടായിരിക്കും. വികാരി ഫാ. ഷാജു ഊക്കന്‍, സഹ വികാരി ഫാ. ജോയല്‍ ചിറമ്മല്‍, കൈക്കാരന്മായ കെ.ആര്‍ ജിന്‍സന്‍, കെ.എല്‍ ജോണ്‍സണ്‍, പി.എ വര്‍ഗ്ഗീസ്, കെ.എഫ് സൈമണ്‍ തുടങ്ങിയവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!