വി.കെ മോഹനന്‍ കാര്‍ഷിക സമിതിയുടെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

52

വി.കെ മോഹനന്‍ കാര്‍ഷിക സമിതി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ചാവക്കാട് വസന്തം കോര്‍ണറില്‍ നടന്ന ചടങ്ങ് മുന്‍ കൃഷി വകുപ്പ് മന്ത്രിയും, വി.കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതി ചെയര്‍മാനുമായ വി.എസ് സുനില്‍ കുമാര്‍ പച്ചക്കറിതൈകള്‍ പ്രവാസികാര്യ ക്ഷേമ വകുപ്പ് ചെയര്‍മാന്‍ കെ.വി.അബ്ദുല്‍ഖാദറിന് നല്‍കികൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. 5000 പച്ചക്കറി തൈകള്‍ സൗജന്യമായി മേഖലയില്‍ വിതരണം ചെയ്തു. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് കൃഷി ഓഫീസര്‍ ആനി റോസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാജിദ, അഡ്വ.പി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.രാജേശ്വരന്‍ സ്വാഗതവും എ.എ.ശിവദാസന്‍ നന്ദിയും പറഞ്ഞു.