നിറപുഞ്ചിരി ചികിത്സാ പദ്ധതിയുടെ ഭാഗമായി സംയുക്ത മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം നിറപുഞ്ചിരി ചികിത്സാ പദ്ധതിയുടെ ഭാഗമായി മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10 ഞായറാഴ്ച പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് സ്മാര ധ്യാനമന്ദിരത്തില്‍ നടക്കുന്ന ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ശ്വാസകോശ രോഗ വിഭാഗം , ഗൈനക്കോളജി , ക്യാന്‍സര്‍ രോഗം, ഡയറ്റീഷ്യന്‍, ഇ.എന്‍.റ്റി, ശിശുരോഗം, എല്ല് രോഗം, തുടങ്ങി വിഭാഗങ്ങളില്‍ പരിശോധന ലഭ്യമാകും.

ADVERTISEMENT