ഡീല്‍ സിപിഎമ്മും ബിജെപിയും തമ്മില്‍: പി.ടി അജയ്‌മോഹന്‍

തിരഞ്ഞെടുപ്പിലെ ഡീല്‍ സിപിഎമ്മും ബിജെപിയും തമ്മിലെന്ന് കുന്നംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ടി. അജയ്‌മോഹന്‍ പറഞ്ഞു. ലിവ ടവറില്‍ നടന്ന മീറ്റ് ദി പ്രസ്സില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എക്കാലത്തും ഡീല്‍ നടത്തുന്നത് സിപിഎമ്മാണ്. കോണ്‍ഗ്രസ്സിനെ വിജയത്തിലേക്ക് എത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണിത്. ഇതിന് ബിജെപിയുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. കുന്നംകുളത്തെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിത്വം പോലും സിപിഎം അറിഞ്ഞുള്ള ഡീല്‍ ആണോ എന്ന് സംശയുമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു.

ഇവിടെ യഥാര്‍ത്ഥ ജനകീയ വികസന ബദല്‍ യുഡിഎഫ് നടപ്പിലാക്കും. തന്റെ കൈകള്‍ ശുദ്ധമാണ്. സംശുദ്ധ രാഷ്ട്രീയ ജീവിതത്തിലൂടെ മാത്രമേ പൊതുപ്രവര്‍ത്തനം താന്‍ നടത്തിയിട്ടുള്ളൂ. തുറക്കുളം മാര്‍ക്കറ്റിന്റ ശോചനീയാവസ്ഥ സൂചിപ്പിച്ച പി.ടി.അജയ്‌മോഹന്‍ പാര്‍ട്ടി നടപടിയുള്ളവരെ തിരിച്ചെടുത്തത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും, വളരെ ഐക്യമനസ്സോടെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്നും, രണ്ട് പതിറ്റാണ്ടിന് ശേഷം കുന്നംകുളത്ത് കോണ്‍ഗ്രസ്സ് വിജയകൊടി ഉയര്‍ത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

കെപിസിസി മെമ്പര്‍ ജോസഫ് ചാലിശ്ശേരി, യുഡിഫ് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി ബി രാജീവ്, ഡിസിസി ജറനറല്‍ സെക്രട്ടറിമാരായ ബിജോയ് ബാബു, പിഎസ് സുനീഷ്, കടവല്ലൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍, യുഡിഎഫ് ചെയര്‍മാന്‍ ജയസിങ്ങ് കൃഷ്ണന്‍, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ സി മൊയ്തുട്ടി, ലബീബ് ഹസ്സന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

ADVERTISEMENT