വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ആരാധനാലയ നിയമ സംരക്ഷണ സംഗമം വടക്കേക്കാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചന്നൂര്‍ സെന്ററില്‍ സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം ട്രഷറര്‍ ഒ.കെ റഹിം ഉദ്ഘാടനം നിര്‍വഹിച്ചു. പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച് റസാഖ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജോയിന്റ് സെക്രട്ടറി ജഫീര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രതിനിധി ആരിഫ ബാബു, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അസ്ലം, പി.എച്ച് അശ്‌റഫ് എന്നിവര്‍ സംസാരിച്ചു.