പെരുമ്പടപ്പ് ബ്ലോക്ക് ഭിന്നശേഷി സംഗമം ഡാസ്ല്‍ എന്ന പേരില്‍ ആഘോഷിച്ചു. പുറങ്ങ് ബീവൂസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം പൊന്നാനി എം എല്‍ എ. പി നന്ദകുമാര്‍ ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വാക്കറ്റ് ഇ സിന്ധു അധ്യക്ഷത വഹിച്ചു. തിരൂര്‍ സബ്കളക്ടര്‍ ദിലീപ് കൈനിക്കര മുഖ്യഥിതിയായി. ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പെരുമ്പടപ്പ് ബ്ലോക്കിന് സംസ്ഥാനത്തു ഒന്നാംസ്ഥാനവും സ്വരാജ് ട്രോഫിയില്‍ തുടര്‍ച്ചയായി ഒന്നാംസ്ഥാനവും ലഭിച്ച പശ്ചാത്തലത്തിലാണ് ഭിന്നശേഷി സംഗമം നടത്തിയത്.
ദേശീയ റഗ്ബി താരം ജാഫര്‍ കുരുക്കള്‍ പറമ്പില്‍, ജില്ലാ ബഡ്‌സ് സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാമത് എത്തിയ സ്പെക്ട്രം സ്‌പെഷ്യല്‍ സ്‌കൂളിനെയും പി ടി എ.യെയും അധ്യാപക -ജീവനക്കാരെയും ഉപഹാരം നല്‍കി ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദമിനി, മാറഞ്ചേരി വൈസ് പ്രസിഡന്റ് ടിവി അബ്ദുല്‍ അസീസ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.