പെരിങ്ങോട് ഹണി വെല്‍നെസ് ക്ലിനിക്കും പൂവും പൂമ്പാറ്റയും കഷ്ടപ്പെടുന്നവര്‍ക്കൊരു കൈത്താങ്ങ് ജനകീയ സ്‌നേഹ കൂട്ടായ്മ കോതച്ചിറയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 14 വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പില്‍ സൗജന്യമായി പ്രമേഹം, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, ലിവര്‍ ഫങ്ഷന്‍, പ്രഷര്‍ എന്നിവയും തുടര്‍ന്ന് കണ്ണ് രോഗ പരിശോധനകളും നടക്കും. പാലക്കാട് അഹല്യ ഫൗണ്ടേഷന്‍ കണ്ണ് പരിശോധിച്ച് കണ്ണട നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മിതമായ നിരക്കില്‍ കണ്ണടകള്‍ നല്‍കും. ഇതിനായി അഡ്വാന്‍സ് തുക നല്‍കി ബുക്ക് ചെയ്യാം. ക്യാമ്പ് പരിശോധനക്ക് വരുമ്പോള്‍ ഫോണ്‍ നമ്പറും കൊണ്ടുവരേണ്ടതാണ്. ക്യാമ്പിന് വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധനക്ക് നേതൃത്വം നല്‍കും.
ADVERTISEMENT