കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കുന്നംകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടക്കും

സംസ്ഥാനത്തെ ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നതിനെതിരെയുള്ള ഹൈക്കോടതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കുന്നംകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 14ന് വൈകിട്ട് അഞ്ചിന് കുന്നംകുളം പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സംയുക്ത പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവങ്ങളുടെ നടത്തിപ്പിനെ ബാധിക്കുന്ന വിധത്തിലാണ് അധികാരികള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. വെടിക്കെട്ട് നിരോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉത്സവങ്ങളെ തടസ്സപ്പെടുത്തും. ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള വിവിധ സംഘടനകളെയടക്കം ഉള്‍പ്പെടുത്തിയാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുള്ളതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഭാരവാഹികള്‍ പറഞ്ഞു.

 

ADVERTISEMENT
Malaya Image 1

Post 3 Image