പുന്നയൂര്‍ക്കുളം കൃഷിഭവന്റെ കീഴിലുള്ള പുന്നയൂര്‍ക്കുളം പഴഞ്ഞി ,പെരുമ്പടപ്പ് ചാവക്കാട്, കെ എസ് ഇ ബി സെക്ഷനിലുള്ള പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിന്റെ കാര്‍ഷിക ഗുണഭോകൃത സമിതിയില്‍ അംഗമായവര്‍ക്ക് മെമ്പര്‍ഷിപ്പ് പുതുക്കുവാനും പുതുതായി ചേരുവാനും അവസരമൊരുക്കുന്നു. ജൂലൈ മാസം 7- തീയതി മുതല്‍ ആഗസ്റ്റ് പതിനാലാം തീയതി വരെ പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ 11 മണിമുതല്‍ മൂന്നുമണിവരെ കൃഷിഭവനില്‍ ഇതിനായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. . മെമ്പര്‍ഷിപ്പ് പുതുക്കുന്നതിന് അപേക്ഷാഫോറം ആധാര്‍ കാര്‍ഡിന്റെ കോപ്പി , 2025-26 വര്‍ഷത്തെ നികുതി രസീതിന്റെ കോപ്പി, കറണ്ട് ബില്ലിന്റെ കോപ്പി, മെമ്പര്‍ഷിപ്പ് പുതുക്കുന്നതിന് 150 രൂപ, പുതിയ മെമ്പര്‍ഷിപ്പ് എടുക്കുന്നതിന് രേഖയോടൊപ്പം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, 110 രൂപ എന്നിവ നല്‍കണം. മെമ്പര്‍ഷിപ്പ് പുതുക്കുന്ന കാര്‍ഷിക ഗുണഭോക്താക്കള്‍ക്ക് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കാര്‍ഷിക ഗുണഭോകൃത സമിതി സ്റ്റോക്ക് തീരുന്നത് വരെ സൗജന്യമായി 1 കുറ്റ്യാടി തെങ്ങും തൈ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ – 95 26 31 34 44.
Home Bureaus Punnayurkulam കാര്‍ഷിക ഗുണഭോകൃത സമിതിയില്‍ അംഗമായവര്‍ക്ക് മെമ്പര്‍ഷിപ്പ് പുതുക്കുവാനും പുതുതായി ചേരുവാനും അവസരമൊരുക്കുന്നു