വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേടുത്തു

 

വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേടുത്തു. 19 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗ്രാമ പഞ്ചായത്ത് ഇ.എം.എസ് സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ റിട്ടേണിംഗ് ഓഫീസര്‍ ഫോറസ്റ്റ് റൈഞ്ച് ഓഫീസര്‍ അജില്‍ പി.വേണുഗോപാല്‍ മുതിര്‍ന്ന അംഗമായ എ.എസ് ചന്ദ്രന് സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. പതിനൊന്ന് പേര്‍ ദൈവനാമത്തിലും ഏട്ടു പേര്‍ ദൃഢപ്രതിജ്ഞ്ഞയുമാണെടുത്തത്. തുടര്‍ന്ന് എ.എസ് ചന്ദ്രന്റ അദ്ധ്യക്ഷതയില്‍ ഭരണ സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു. ഭരണ സമിതിയില്‍ 9 എല്‍ഡിഎഫ് അംഗങ്ങളും 9 യുഡിഎഫ് അംഗങ്ങളും ഒരു ബി.ജെ.പി അംഗവുമാണ് ഭരണസമിതിയിലുള്ളത്.

ADVERTISEMENT