തീരദേശ മാനസികാരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു

വടക്കേക്കാട് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തീരദേശ മാനസികാരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ടീച്ചര്‍മാര്‍, സിഡിഎസ്, എ ഡി എസ് അംഗങ്ങള്‍ എന്നിവര്‍ക്കായുള്ള പരിശീലനമാണ് സംഘടിപ്പിച്ചത്. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദങ്ങളും, ജന്മനാ ഉള്ള മാനസിക വെല്ലുവിളികളും, ലഹരി ഉപയോഗവും എന്നി വിഷയങ്ങളെപ്പറ്റി തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാടിസ്റ്റ് ഡോക്ടര്‍ ആശ പാര്‍വ്വതി ക്ലാസ് എടുത്തു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് നബീല്‍ എന്‍ എം കെ നിര്‍വഹിച്ചു. യോഗത്തിന് വൈസ് പ്രസിഡണ്ട് ജില്‍സി ബാബു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി റഷീദ്, വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോക്ടര്‍ നിത തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT