29.2 C
Kunnamkulam
Wednesday, August 12, 2026
Home Uncategorized മില്‍മ പാലിനും തൈരിനും ഇന്ന് മുതല്‍ വില കൂടും

മില്‍മ പാലിനും തൈരിനും ഇന്ന് മുതല്‍ വില കൂടും

25

പാല്‍ വില ലിറ്ററിന് നാല് രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപയുമാണ് വര്‍ധിക്കുക. പുതിയ പാക്കറ്റുകള്‍ വരുന്നത് വരെ പഴയ വില പ്രിന്റ് ചെയ്ത കവറുകളിലായിരിക്കും പാല്‍ കിട്ടുക. നെയ്യടക്കം മറ്റ് ഉല്‍പന്നങ്ങള്‍ക്കും വൈകാതെ വില ഉയരും. മറ്റ് പാല്‍ ഉല്‍പന്നങ്ങള്‍ക്കും വരും ദിവസങ്ങളില്‍ വില ഉയര്‍ന്നേക്കും. കര്‍ഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വിലവര്‍ധന. പാചകവാതകത്തിനും പാല്‍ ഉത്പന്നങ്ങള്‍ക്കും വില കൂടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ഇനിയും ചിലവ് കൂടും. ഹോട്ടല്‍ ഉടമകളും ആശങ്കയിലാണ്.

ADVERTISEMENT
error: Content is protected !!