പുന്നയൂര്‍ക്കുളം മാവിന്‍ചുവട് നിര്‍മ്മിച്ച മിനി മാസ്റ്റ് ലൈറ്റ് നാടിന് സമര്‍പ്പിച്ചു

മുന്‍ എം.പി ടി എന്‍ പ്രതാപന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പുന്നയൂര്‍ക്കുളം മാവിന്‍ചുവട് നിര്‍മ്മിച്ച മിനി മാസ്റ്റ് ലൈറ്റ് നാടിന് സമര്‍പ്പിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് ഏഴ് മണിക്ക് ടി എം പ്രതാപന്റെ സാന്നിധ്യത്തില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. പുന്നയൂര്‍ക്കുളം അഞ്ചാം വാര്‍ഡ് മാവിന്‍ചുവട് കൊരച്ചനാട്ട് ഭഗവതി ക്ഷേത്രത്തിന് മുന്‍വശമാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. 178,500 രൂപ വകയുരുത്തിയാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അബു താഹിര്‍ സ്വാഗതവും രാജേഷ് പാഴിയൂര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
Malaya Image 1

Post 3 Image