കുന്നംകുളത്ത് നടക്കുന്ന ജില്ലാ അത്ലറ്റിക് മീറ്റില്‍ ആദ്യ ദിനം തൃശ്ശൂര്‍ വിമല കോളേജിന്റെ മുന്നേറ്റം. ആകെയുള്ള 168 മത്സര ഇനങ്ങളില്‍ 57 എണ്ണം പൂര്‍ത്തിയായപ്പോള്‍ വിവിധ വിഭാഗങ്ങളില്‍ നിന്നായി 169 പോയിന്റ് നേടി തൊട്ടടുത്ത സ്ഥാനക്കാരെ ബഹുദൂരം പിന്നിലാക്കിയാണ് വിമലയുടെ കുതിപ്പ്. 53 പോയിന്റോടെ തൃശ്ശൂര്‍ ആന്റോസ് അത്‌ലറ്റിക് ആക്കാദമി രണ്ടാം സ്ഥാനത്തും, 34 പോയിന്റോടെ കരിക്കാട് അല്‍ അമീന്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. രണ്ടാം ദിവസമായ ശനിയാഴ്ച്ച 48 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ADVERTISEMENT