ഗുരുവായൂര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു

103

ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ടുണ്ടായ രൂക്ഷമായ വെള്ളക്കെട്ട് സംബന്ധിച്ച് ഗുരുവായൂര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗ
സില്‍ യോഗം ചേര്‍ന്നു. വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ മുറിയുന്നതിനാല്‍ കുടിവെള്ള വിതരണം നിലക്കല്‍, റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു.എന്‍.എച്ച് ഡപ്യൂട്ടി കളക്ടര്‍ വിഭൂഷണന്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍, ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ജാസ്മിന്‍ ഷഹിര്‍, വിജിത സന്തോഷ്, ടി.വി സുരേന്ദ്രേന്‍, സാലിഹ ഷൌക്കത്തലി, നഗരസഭയിലെയും പഞ്ചായത്തിലെയും സെക്രട്ടറിമാര്‍, വാട്ടര്‍ അതോറിറ്റി എക്‌സി.എഞ്ചിനീയര്‍മാര്‍, സ്‌പെഷല്‍ എല്‍.എ , ചാവക്കാട് താലൂക്ക് എന്നിവയിലെ തഹസില്‍ദാര്‍മാര്‍, കെ.എസ്.ഇ.ബി അസി.എക്‌സി. എഞ്ചിനീയര്‍, നാഷണല്‍ ഹൈവേ ലെയ്‌സണ്‍ ഓഫീസര്‍ , കരാര്‍ കമ്പനി പ്രതിനിധികള്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്ട് ഡയറക്ടര്‍ യോഗത്തില് പങ്കെടുക്കാത്തതില്‍ എം.എല്‍.എ അതൃപ്തി അറിയിച്ചു. ജില്ലാ കളക്ടറോട് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി.