പെരുമ്പിലാവ് ടി എം വി എച്ച് എസ് സ്‌ക്കൂളിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വാട്ടര്‍ പ്യൂരിഫെയര്‍ പ്ലാന്റ് നിര്‍മ്മിച്ചു നല്‍കി

95

പെരുമ്പിലാവ് ടി എം വി എച്ച് എസ് സ്‌ക്കൂളിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വാട്ടര്‍ പ്യൂരിഫെയര്‍ പ്ലാന്റ് നിര്‍മ്മിച്ചു നല്‍കി. സ്‌കൂളിലെ 1980-81 എസ് എസ് എല്‍ സി ബാച്ച് ഓര്‍മ്മച്ചെപ്പെന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയാണ് വാട്ടര്‍ പ്യൂരിഫയര്‍ പ്ലാന്റ് നിര്‍മിച്ചു നല്‍കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ലീഡറായ ടി.എ. ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകനായ രാജു മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു, സ്വിച്ച് ഓണ്‍ കര്‍മ്മം പി ടി എ പ്രസിഡണ്ട് അബു പുത്തംകുളം നിര്‍വ്വഹിച്ചു, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഹാഷിം, ഷീബ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.