എരുമപ്പെട്ടി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ ലൈബ്രറിയിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മോഹന്‍ അമ്പലപ്പാട്ട് രചിച്ച പുസ്തകം സമ്മാനിച്ചു.
എരുമപ്പെട്ടി സ്‌കൂളിലെ 1970-71 പത്താം ക്ലാസ് ബാച്ചിലെ വിദ്യാര്‍ത്ഥിയാണ് മോഹന്‍ അമ്പലപ്പാട്ട്. കാഴ്ചക്കപ്പുറം എന്ന ശീര്‍ഷകത്തില്‍ ചെറുകഥാ സമാഹാരമാണ് രചിച്ചിട്ടുള്ളത്. ഗാര്‍ഗി പബ്ലിഷിങ്ങാണ് പ്രസാദകര്‍. സ്‌കൂള്‍ പ്രധാന അധ്യാപിക ബീന സി ജേക്കബ് പുസ്തകം ഏറ്റുവാങ്ങി. ഒ.എസ്.എ സെക്രട്ടറി കെ.എ.ഫരീദലി സന്നിഹിതനായി. എരുമപ്പെട്ടി കരിയന്നൂര്‍ സ്വദേശിയായ മോഹന്‍ ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ചതിന് ശേഷം തൃശൂരിനടുത്ത് മുളങ്കുന്നത്ത്കാവിലാണ് താമസിക്കുന്നത്. കരിയന്നൂര്‍ കൈരളി വായനശാലയിലേക്ക് നല്‍കിയ പുസ്തകം കുഞ്ഞുമോന്‍ കരിയന്നൂര്‍ ഏറ്റുവാങ്ങി.
Home Bureaus Erumapetty സ്വന്തം പുസ്തകം മാതൃവിദ്യാലയത്തിലെ വായനശാലയിലേക്ക് സമ്മാനിച്ച് മോഹന്‍ അമ്പലപ്പാട്ട്



