29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur ഗുരുവായൂര്‍ കേശവന്റെ പാപ്പാനായിരുന്ന മൂക്കുതല നാരായണന്‍ നായര്‍ നിര്യാതനായി

ഗുരുവായൂര്‍ കേശവന്റെ പാപ്പാനായിരുന്ന മൂക്കുതല നാരായണന്‍ നായര്‍ നിര്യാതനായി

ഗുരുവായൂര്‍ കേശവന്റെ പാപ്പാനായി വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച മൂക്കുതല നാരായണന്‍ നായര്‍ നിര്യാതനായി. 93 വയസ്സായിരുന്നു. മൂക്കുതല കൊണ്ടകത്ത് രാവുണ്ണി നായരുടെ മകനായ നാരായണന്‍ നായര്‍, ഗുരുവായൂര്‍ ദേവസ്വം മുന്‍ ആനപ്പാപ്പാനായിരുന്നു. മൂക്കുതല ഏര്‍ക്കര മനയ്ക്ക് സമീപം താമസിച്ചിരുന്ന അദ്ദേഹം, ഗുരുവായൂര്‍ കേശവന്റെ പാപ്പാന്മാരില്‍ ജീവിച്ചിരുന്ന പ്രമുഖരില്‍ ഒരാളായിരുന്നു.
സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പരേതയായ നാരായണി അമ്മ ഭാര്യയും ശാന്ത, പ്രസന്ന, ഇന്ദിര, ഉണ്ണികൃഷ്ണന്‍, സിന്ധു എന്നിവര്‍ മക്കളാണ്

 

ADVERTISEMENT
error: Content is protected !!