ചമ്മനൂര്‍ നൂറുല്‍ ഹുദാ മദ്രസ വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി

ചമ്മനൂര്‍ നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസ വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി. മഹല്ല് ഖത്തീബ് അലി ദാരിമി ഉദ്ഘാടനം നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് അറക്കല്‍ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. തൊഴിയൂര്‍ ഐസിഎ കോളേജ് അക്കാദമിക് ഡയറക്ടറും മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാറുമായ ഡോക്ടര്‍ ഐ പി അബ്ദുള്‍ റസാക്ക് മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. വടക്കേക്കാട് റേഞ്ച് ഖുര്‍ആന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച നൂറുല്‍ഹുദാ മദ്രസ്സാ വിദ്യാര്‍ത്ഥി ഉദിയാനത്തയില്‍ നിഥാലിന് ഡോക്ടര്‍ അബ്ദുള്‍ റസാക്ക് മെമെന്റോ നല്‍കി അനുമോദിച്ചു.

ADVERTISEMENT