ആല്‍ത്തറ രാമരാജ യു പി സ്‌കൂളിന്റെ നേതൃത്വത്തില്‍ എം ടി വാസുദേവന്‍ നായര്‍ അനുസ്മരണം നടത്തി.
മാനേജര്‍ ടിപി ഉണ്ണിയുടെ അധ്യക്ഷതയില്‍ മോഹന്‍ ബാബു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. നാലപ്പാടന്‍ സാംസ്‌കാരിക സമിതി സെക്രട്ടറി കൃഷ്ണദാസ് മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത സാഹിത്യകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം, ഒ എസ് എ സെക്രട്ടറി പി രാമദാസ്, അനീഷ് മാസ്റ്റര്‍, കെഎം പ്രകാശന്‍, പിടിഎ പ്രസിഡണ്ട് വിനികുമാര്‍, ഫൈസല്‍ മാസ്റ്റര്‍, അഞ്ജലി തുടങ്ങിയവര്‍ സംസാരിച്ചു.