25 C
Kunnamkulam
Sunday, August 16, 2026
Home Bureaus Erumapetty വെങ്കിട്ടറാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍, സ്‌കൂള്‍ സുരക്ഷ സമിതി രൂപീകരണവും പ്രഥമ യോഗവും നടന്നു

വെങ്കിട്ടറാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍, സ്‌കൂള്‍ സുരക്ഷ സമിതി രൂപീകരണവും പ്രഥമ യോഗവും നടന്നു

21

 

മുണ്ടത്തിക്കോട് എന്‍എസ്എസ് വെങ്കിട്ടറാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ സുരക്ഷ സമിതി രൂപീകരണവും പ്രഥമ യോഗവും നടന്നു. പിടിഎ പ്രസിഡന്റ് കെ സി പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാന അദ്ധ്യാപിക വീണ വേണുഗോപാല്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ കെ വി ഷാജി, കെ എസ് ഇ ബി സബ് എഞ്ചിനിയര്‍ അനഘ പോള്‍, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ കെ കെ ലതീഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് നയിച്ചു. എന്‍എസ്എസ് കരയോഗം പ്രസിഡന്റ് രാജു മാരാത്ത്, വ്യാപാരി വ്യവസായി പ്രസിഡന്റ് പി പി ജോസ്, പിടിഎ വൈസ് പ്രസിഡന്റ് കെ കെ സാഹിതന്‍, മുന്‍ പിടിഎ പ്രസിഡന്റ് കെ ചന്ദ്രദാസ്, എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ജി പി ശ്രെയസ് സ്വാഗതവും മുതിര്‍ന്ന അദ്ധ്യാപിക സി ജ്യോതി നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!