എരുമപ്പെട്ടി നെല്ലുവായ് മുല്ലയ്ക്കല്‍ ഭരണിവേല ആഘോഷിച്ചു.
രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുകള്‍ എന്നിവ നടന്നു. തുടര്‍ന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മുരിങ്ങത്തേരി ദേശത്തിന്റെ എഴുന്നള്ളിപ്പ് മുരിങ്ങത്തേരിയില്‍ നിന്നും നെല്ലുവായ് ദേശത്തിന്റെ എഴുന്നള്ളിപ്പ് നെല്ലുവായ് ധന്വന്തരീക്ഷത്രത്തില്‍ നിന്നും,
കുട്ടഞ്ചേരി ദേശത്തിന്റെ എഴുന്നള്ളിപ്പ് കുട്ടഞ്ചേരിയില്‍ നിന്നും ആരംഭിച്ചു. വൈകീട്ട് മുല്ലക്കല്‍ ക്ഷേത്രത്തില്‍ 9 ഗജവീരന്‍മാരോട് കൂടിയ കൂട്ടിയെഴുന്നെള്ളിപ്പ് നടന്നു.