വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തൃശൂർ തൃപ്രയാർ താന്ന്യം കണ്ണൻചിറയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചാവക്കാട് സ്വദേശികളായ കളത്തിൽ ഗോപിയുടെ മകൻ ഗോവിന്ദ് 18, കളത്തിൽ ശശിയുടെ മകൻ റിക്ഷികേശ് 17, എന്നിവരാണ് കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചത്. രണ്ടു പേരും തൃപ്രയാർ മായ കോളേജിൽ ബികോം ഫസ്റ്റ് ഇയർ വിദ്യാർത്ഥികളാണ്. തൃപ്രയാർ ഏകാദശി ആഘോഷത്തിന്റെ ഭാഗമായി കൂട്ടുകാരനായ സബീൽ ന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇവർ.രണ്ടു പേരുടേയും മുതദേഹം പുഴയിൽ നിന്നും കണ്ടെടുത്തു.