മുസ്ലീം ലീഗ് ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തകയോഗം നടന്നു

മുസ്ലീം ലീഗ് ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തകയോഗം നടന്നു. യോഗത്തില്‍, മുസ്ലിം ലീഗ് ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് യൂസഫ് മാസ്റ്റര്‍ അദ്ധ്യക്ഷനായി. നേതാക്കളായ സാദിഖ് പട്ടിക്കര എ.എ. സിറാജ് മാസ്റ്റര്‍, പി.കെ. പരീത്, മുസ്തഫ കേച്ചേരി,റിസ്വാന്‍ ഫിറോസ്, എ.എ. അക്ബര്‍, ആര്‍.പി.ഷാജി എന്നിവര്‍ സംസാരിച്ചു. അനിയന്ത്രിതമായ വിലക്കയറ്റം മൂലം ജീവിതം പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് മേല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച ഇടതു സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഡിസംബര്‍ 26 ന് വ്യാഴാഴ്ച മുസ്ലിം ലീഗ് പഞ്ചായത്ത് കുടുംബ സംഗമം കേച്ചേരിയില്‍ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍കൂട്ടിയുള്ള പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു.

ADVERTISEMENT