റോഡിലെ കുഴികളിലേക്ക് ബോള്‍ അടിക്കുന്നവര്‍ക്ക് സമ്മാനം; വ്യത്യസ്ത സമരവുമായി യൂത്ത് ലീഗ്

ചാവക്കാട് ഏനാമാവ് റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചു വ്യത്യസ്ത സമരവുമായി മുസ്ലിം യൂത്ത് ലീഗ്. റോഡിലെ കുഴികളിലേക്ക് കൃത്യമായി ബോള്‍ അടിക്കുന്നവര്‍ക്ക് സമ്മാനം നല്‍കിക്കൊണ്ട്, കിക്കോഫ് കുഴി എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
യൂത്ത് ലീഗ് ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം ട്രഷറര്‍ ലത്തീഫ് പാലയൂര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ചാവക്കാട് മുനിസിപ്പല്‍ പ്രസിഡന്റ് ഹാഷിം മാലിക് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍.വി കബീര്‍ ഫൈസി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image