30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി ക്യാമ്പയിന്‍ സംഘടിപ്പിച്ചു

പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി ക്യാമ്പയിന്‍ സംഘടിപ്പിച്ചു

72

ഹരിത കേരളം പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി വെള്ളറക്കാട് വിവേക സാഗരം യു.പി സ്‌കൂളില്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം.വി ധനീഷ് അധ്യക്ഷനായി. പ്രധാന അധ്യാപിക പി.ആര്‍ വിജയശ്രീ, മാനേജ്‌മെന്റ് പ്രതിനിധി പി.പി ഹരന്‍, പി.ടി.എ പ്രസിഡന്റ് ഡോക്ടര്‍ ഫസലു, എം.പി.ടി.എ പ്രസിഡന്റ് ധന്യ, ക്യാമ്പ് കോര്‍ഡിനേറ്റര്‍ പി.എസ് ഷബീന എന്നിവര്‍ സംസാരിച്ചു. ടി.എന്‍ അനില്‍കുമാര്‍ പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!