25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad മുസ്ലിം ലീഗ് അനുകൂല അധ്യാപക സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നേതൃസംഗമം നടത്തി

മുസ്ലിം ലീഗ് അനുകൂല അധ്യാപക സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നേതൃസംഗമം നടത്തി

തൃശൂര്‍ ജില്ല മുസ്ലിം ലീഗ് അനുകൂല അധ്യാപക സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നേതൃസംഗമം നടത്തി. മുതുവട്ടൂരില്‍ നടന്ന നേതൃയോഗം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍ ജീവനക്കാരായ അധ്യാപകര്‍ക്ക് അവകാശപ്പെട്ട ശമ്പള പരിഷ്‌ക്കരണം കഴിഞ്ഞ 5 വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്. സംസ്ഥാനം ഭരിച്ചിരുന്ന കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കാതെപോയ ശമ്പള പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് അനുകൂല അധ്യാപക സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കിയ ഈ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് അവകാശപ്പെട്ട എല്ലാ അവകാശങ്ങളും നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉദ്ഘാടകന്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!