29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Punnayurkulam പരൂര്‍ കാരുണ്യം പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ രൂപീകരണ സംഗമം നടത്തി

പരൂര്‍ കാരുണ്യം പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ രൂപീകരണ സംഗമം നടത്തി

26

 

പുന്നയൂര്‍ക്കുളം പരൂര്‍ കാരുണ്യം പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ രൂപീകരണ സംഗമം നടത്തി. ട്രസ്റ്റിന്റെ നേതൃത്ത്വത്തില്‍ രൂപീകരിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ രൂപീകരണാര്‍ത്ഥം വളണ്ടിയര്‍മാരെ സജ്ജമാകുന്നതിന്റെ ഭാഗമായാണ് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവര്‍ക്ക് വേണ്ടി ക്ലാസ് സംഘടിപ്പിച്ചത്. കാരുണ്യം കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സംഗമത്തിന് ട്രസ്റ്റ് ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് വീട്ടിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഇല ഫൗണ്ടേഷന്‍ ഫൗണ്ടര്‍ നജീബ് കുറ്റിപ്പുറം ക്ലാസ് നയിച്ചു. മുഹമ്മദ് നിസാമുദ്ധീന്‍, അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ അബ്ദുല്‍ പുന്നയൂര്‍ക്കുളം, ജാസിം പരൂര്‍, സൈക്യാട്രിസ്റ്റ് സുലൈഖ വയനാട് എന്നിവര്‍ സംസാരിച്ചു. കാരുണ്യം വൈസ് ചെയര്‍മാന്‍ ഷെരീഫ് പാണ്ടോത്തയില്‍ സ്വാഗതവും വനിതാ വിംഗ് പ്രസിഡന്റ് സെഫിയ കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു. വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ പാറയില്‍, എക്‌സ്‌ക്യുട്ടീവ് അംഗം റാഫി പരൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!