30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam ഇന്ധനവില വര്‍ധന ; കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു

ഇന്ധനവില വര്‍ധന ; കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു

48

 

തുടര്‍ച്ചയായുണ്ടാകുന്ന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. നഗരത്തിലൂടെ ഇരുചക്രവാഹനം തള്ളിക്കൊണ്ടാണ് പ്രതിഷേധിച്ചത്. കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരത്തിലൂടെ പര്യടനം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഐ. തോമസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സി.ബി. രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. കെ.വി. ഗീവര്‍, രാധാകൃഷ്ണന്‍, പി.ജി. തമ്പി, ബിജു സി. ബേബി, സി.കെ. ബാബു എന്നിവരും, കൗണ്‍സിലര്‍മാരായ ഷാജി ആലിക്കല്‍, കെ.പി. മിനി, മീന ബാബു, റോഷിത്ത് തുടങ്ങിയവരും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!