മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ പഴഞ്ഞി യൂണിറ്റിന്റെ സമ്മേളനം പഴഞ്ഞി വായനശാല ഹാളില്‍ നടന്നു. നന്മ കുന്നംകുളം മേഖല സെക്രട്ടറി ടി എസ് വേലായുധന്‍ ഉദ്ഘാടനം ചെയ്തു. നന്മ പഴഞ്ഞി യൂണിറ്റ് പ്രസിഡന്റ് എം.ടി പോള്‍സണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിറ്റ് സെക്രട്ടറി വിഷ്ണു ഭാരതീയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റിലെ കലാ പ്രതിഭകളായ സി.എസ് അബു, കല്യാണിക്കുട്ടി ടീച്ചര്‍, സുബ്രഹ്‌മണ്യന്‍ വടക്കൂട്ട് എന്നിവരെ നന്മ കുന്നംകുളം മേഖല സെക്രട്ടറി ടി എസ് വേലായുധന്‍, പ്രസിഡന്റ് സി.കെ രവി എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിച്ച് ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു.
നന്മ സംസ്ഥാന കമ്മിറ്റി അംഗം ആശ ചാക്കോച്ചന്‍, പഴഞ്ഞി യൂണിറ്റ് ട്രഷറര്‍ രവി മാസ്റ്റര്‍, അംഗങ്ങളായ ശശിധരന്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി, സമ്മാന വിതരണവും നടന്നു.