നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തിരുത്തിക്കാട് യൂണിറ്റ് കമ്മിറ്റി പ്രകടനവും, യുവജന പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ തിരുത്തിക്കാട് യൂണിറ്റ് സെക്രട്ടറി ആദര്‍ശ് കെ.എസ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ കുന്നംകുളം വെസ്റ്റ് ബ്ലോക്ക് ട്രഷറര്‍ പി.വി.വിനോദ് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ കുന്നംകുളം വെസ്റ്റ് മേഖല സെക്രട്ടറി എം.അഭിനന്ദ് പങ്കെടുത്തു.ഡിവൈഎഫ്ഐ കുന്നംകുളം വെസ്റ്റ് മേഖല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജിത്ത്.എം.കെ, തിരുത്തിക്കാട് യൂണിറ്റ് പ്രസിഡന്റ് മൃദു.കെ.എസ്,യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്രീരാഗ്.വി.കെ,യൂണിറ്റ് വൈസ് പ്രസിഡന്റ് വിശാഖ്.സി.എന്‍ എന്നിവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്കി.



