നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ ഔഷധസേവയും ആനയൂട്ടും നടന്നു

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ പ്രസിദ്ധമായ ഔഷധസേവയും ആനയൂട്ടും നടന്നു. പുലര്‍ച്ചെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാ ധന്വന്തരി ഹോമം എന്നിവ നടന്നു. കുട്ടഞ്ചേരി മൂസ്സത് ഇല്ലത്ത് നിന്ന് പ്രത്യേകം കൊണ്ടുവന്ന മുക്കിടി, ക്ഷേത്രം തന്ത്രി കീഴ്മുണ്ടയ്യൂര്‍ നീലകണ്ഠന്‍ നമ്പൂതിരി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പ്രേംരാജ് ചൂണ്ടലാത്തിന് നല്‍കി ഔഷദ സേവയ്ക്ക് തുടക്കം കുറിച്ചു. നൂറുകണക്കിന് ഭക്തര്‍ ഔഷധസേവയില്‍ പങ്കെടുത്തു. തുടര്‍ന്ന് ആനയൂട്ട് നടന്നു. ഔഷധ കൂട്ട് ചേര്‍ത്ത ചോറുരുള ആനകള്‍ക്ക് നല്‍കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.കെ സുദര്‍ശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം ഓഫീസര്‍ പി.ബി.ബിജു, ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഇ.ബിന്ദു, മെമ്പര്‍ പ്രേമരാജ് ചൂണ്ടലാത്ത്, ഡെപ്യൂട്ടി കമ്മീഷണര്‍ സുനില്‍ കര്‍ത്ത, അസി. കമ്മീഷ്ണര്‍ കെ.കെ കല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പത്ത് ആനകള്‍ ഊട്ടില്‍ പങ്കെടുത്തു. തണ്ണിമത്തന്‍, നേന്ത്രപ്പഴം, പൈനാപ്പിള്‍, ആപ്പിള്‍, വെള്ളരി, കക്കിരി എന്നിവ ഭക്തര്‍ ആനകള്‍ക്ക് നല്‍കികൊണ്ട് ആനയൂട്ടില്‍ പങ്കെടുത്തു.