ചാവക്കാട് നഗരസഭ മത്സ്യഭവന് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു.കെട്ടിട നിര്‍മ്മാണത്തിന് ഗുരുവായൂര്‍ എം.എല്‍.എ.-എന്‍.കെ.അക്ബറിന്റെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപക്ക് ഭരണാനുമതിയായി. മണത്തലയില്‍ നാഷണല്‍ ഹൈവേയുടെ സമീപത്ത് ഉണ്ടായിരുന്ന നഗരസഭ മത്സ്യഭവന്‍ കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ബ്ലാങ്ങാട് ഫിഷറീസ് കോളനിയിലെ 20 സെന്റോളം വരുന്ന ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് മത്സ്യഭവന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി ഉത്തരവായി.തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ക്കാണ് നിര്‍മ്മാണ ചുമതല.
ADVERTISEMENT