31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Erumapetty എരുമപ്പെട്ടി മങ്ങാട് അഖില കേരള ഫ്ലഡ്ലൈറ്റ് വടംവലി മത്സരം നാളെ

എരുമപ്പെട്ടി മങ്ങാട് അഖില കേരള ഫ്ലഡ്ലൈറ്റ് വടംവലി മത്സരം നാളെ

148

എരുമപ്പെട്ടി മങ്ങാട് ഫുട്ബോൾ അസോസിയേഷന്റെ (എം.എഫ്.എ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള ഫ്ലഡ്ലൈറ്റ് വടംവലി മത്സരം ഒക്ടോബർ 19 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് മങ്ങാട് മിനി സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ പ്രശ്തരായ 25 ഓളം ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്. ബസന്ത്ലാൽ ഉദ്ഘാടനം ചെയ്യും. എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ എസ്. എച്ച്.ഒ ലൈജുമോൻ മുഖ്യാതിഥിയാകും. സ്ത്രീകൾ ഉൾപ്പെടെ കളി കാണാൻ വരുന്നവർക്ക് ഇരിക്കാൻ ഗാലറി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ലബ്‌ ഭാരവാഹികളായ വി.ആർ.അനീഷ്, എം.ബി.വിജീഷ്, പി.എസ്. ഗിരീഷ് ,പി.എ. ജോസഫ് എന്നിവർ അറിയിച്ചു

ADVERTISEMENT
error: Content is protected !!