കുന്നംകുളം കിഴൂരിൽ 22 വയസ്സുക്കാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കിഴൂർ ദേവീ ക്ഷേത്രത്തിലെ കഴകം, പരേതനായ കൃഷ്ണകുമാർ മാരാർ മകൻ 22 വയസ്സുള്ള പ്രണവ് കൃഷ്ണ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ വീടിന് മുകളിലത്തെ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പഴഞ്ഞി എംഡി കോളേജ് വിദ്യാർത്ഥിയാണ്.
സംഭവത്തിൽ കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടനായി കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും ഒരു സഹോദരനും ഉണ്ട്.
ADVERTISEMENT