26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu അങ്കണവാടി സബ് സെന്ററിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

അങ്കണവാടി സബ് സെന്ററിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 44-ാം നമ്പര്‍ അങ്കണവാടി സബ് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഇ എസ് രേഷ്മ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബബിത ബിലോ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പത്മം വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരിദാസന്‍, ബ്ലോക്ക് മെമ്പര്‍ ടി എസ് മണികണ്ഠന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഷീജ സുഗതന്‍, മിന്റോ റെനി, ബിന്ദു മനോഹരന്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ പ്രദീപ് കൂനത്ത് സ്വാഗതവും ഐസിഡിഎസ് ഓഫീസര്‍ ശോഭ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!