ചാവക്കാട് മത്സ്യഭവന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

ചാവക്കാട് മത്സ്യഭവന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. എന്‍.കെ.അക്ബര്‍ എം.എല്‍.എ. കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.സി.എ.ഡി.സി. റീജിയണല്‍ മാനേജര്‍ കെ.ബി.രമേശ് പദ്ധതി വിശദീകരണം നടത്തി. തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മജീദ് പോത്തന്നൂരാന്‍ , നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക്, 23-ാം വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.കബീര്‍, ചാവക്കാട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആര്‍.രേഷ്മ നായര്‍, മത്സ്യതൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. മത്സ്യബന്ധന മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ കെട്ടിടം സഹായകമാവും.

ADVERTISEMENT