24.4 C
Kunnamkulam
Monday, September 14, 2026
Home CCTV Desk ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം ; ചിന്ത ജെറോം പ്രസിഡന്റ്, എം വിജിന്‍ സെക്രട്ടറി

ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം ; ചിന്ത ജെറോം പ്രസിഡന്റ്, എം വിജിന്‍ സെക്രട്ടറി

48

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം വിജിന്‍ എംഎല്‍എയെയും തെരഞ്ഞെടുത്തു. തൃശൂരില്‍ നടക്കുന്ന 16-ാമത് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയില്‍ നിന്നുള്ള അഡ്വ. ആര്‍ രാഹുല്‍ ആണ് ട്രഷറര്‍. തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ മേയര്‍ ആദ്യ രാജേന്ദ്രനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി.സംസ്ഥാനത്ത് ആദ്യമായാണ് ഡിവൈഎഫ്‌ഐ പ്രസിഡന്റായി വനിത എത്തുന്നത്. സംസ്ഥാന കമ്മിറ്റിയില്‍ 92 അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റില്‍ 25 അംഗങ്ങളും ഉള്‍പ്പെടുന്നു. ആര്‍ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്‌സല്‍, പി ഷബീര്‍, നിഖില്‍ ബാബു, എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍. ജോയിന്റ് സെക്രട്ടറിമാരായി ഗ്രീഷ്മ അജയ്‌ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിന്‍ ദേവ്, കെ അനുശ്രീ എന്നിവരെ തെരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!