26 C
Kunnamkulam
Saturday, August 22, 2026
Home Bureaus Punnayurkulam സദ്ഗമയ സ്‌പെഷ്യല്‍ പ്രൊജക്റ്റ് സെന്റര്‍ അടച്ചുപൂട്ടി ; പ്രതിഷേധാര്‍ഹമെന്ന് യു.ഡി.എഫ്

സദ്ഗമയ സ്‌പെഷ്യല്‍ പ്രൊജക്റ്റ് സെന്റര്‍ അടച്ചുപൂട്ടി ; പ്രതിഷേധാര്‍ഹമെന്ന് യു.ഡി.എഫ്

58

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സദ്ഗമയ സ്‌പെഷ്യല്‍ പ്രൊജക്റ്റ് സെന്റര്‍ അടച്ചുപൂട്ടി. നളിനി മോഹനകൃഷ്ണന്‍ സ്മാരക സ്പതതി മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്പന്‍സറിയില്‍ 2018 ല്‍ ആരംഭിച്ച സദ്ഗമയ സ്‌പെഷ്യല്‍ പ്രൊജക്റ്റ് സെന്ററിന്റെ പ്രവര്‍ത്തനമാണ് നിലച്ചത്.ജില്ലക്കകത്തുനിന്നും പുറത്തും നിന്നുമായി ആയിരത്തിഇരുനൂറില്‍ പരം കുട്ടികള്‍ക്ക് ആശ്വാസമായിരുന്ന കേന്ദ്രം അടച്ചുപൂട്ടിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണന്നും ഭരണ സമിതിയുടെ പിടിപ്പിച്ചുകേടാണ് ഇത് സൂചിപ്പിക്കുന്നതെന്നും യു ഡി എഫ് വെളിയങ്കോട് പഞ്ചായത്ത് ഉന്നതാധികാര സമിതി യോഗം അഭിപ്രായപ്പെട്ടു .യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ബീരാന്‍ക്കുട്ടി അധ്യക്ഷത വഹിച്ച യോഗം യു ഡി എഫ് പൊന്നാനി നിയോജക മണ്ഡലം കണ്‍വീനര്‍ കല്ലാട്ടേല്‍ ഷംസു ഉദ്ഘാടനം ചെയ്തു.സദ്ഗമയ കുറിച്ചും , കേന്ദ്രത്തിന്റെ കഴിഞ്ഞ കാല നടത്തിപ്പിനെ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു .എ ഡി എച് ഡി , ഓട്ടിസം , സെറിബ്രല്‍ പാള്‍സി , ജനിതക വൈകല്യങ്ങള്‍, സ്വഭാവ വൈകല്യങ്ങള്‍, സംസാര വൈകല്യങ്ങള്‍ എന്നിവയില്‍ പ്രയാസമുള്ള കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ സേവനം നല്‍കുന്ന ഈ കേന്ദ്രത്തില്‍ സൈക്കോളജിസ്റ്റ് , സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ , സ്പീച്ച് തെറാപ്പിസ്റ്റ് , കെയര്‍ ടേക്കര്‍ എന്നീ ജീവനക്കാരുടെ സേവനം ഉപയോഗിച്ചാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നടത്തി വരുന്നത് .ജില്ലാ തലത്തില്‍ മാത്രം പ്രവര്‍ത്തനം നടത്തുന്ന സദ്ഗമയ പദ്ധതി കേരളത്തില്‍ ആദ്യമായാണ് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലെ ഫണ്ട് വിനിയോഗിച്ച് താഴത്തേല്‍പടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹോമിയോ ആയുഷ് എന്‍ എച് എം പ്രൈമറി ഹെല്‍ത് സെന്ററില്‍ ആരംഭിച്ചത് .
തുടക്കത്തില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമായിരുന്ന പ്രവര്‍ത്തനം കുട്ടികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് 3 ദിവസമായും പിന്നീട് 5 ദിവസമായും ഉയര്‍ത്തി. 2018 മുതല്‍ 2025 വരെ കുട്ടികള്‍ക്ക് 1200 ല്‍ പരം കുട്ടികള്‍ക്കാണ് കേന്ദ്രത്തില്‍ നിന്നും സേവനം ലഭിച്ചത് . പ്രതിവര്‍ഷം ശരാശരി 13 ലക്ഷം രൂപയോളം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സദ്ഗമയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നടത്തി വന്നിരുന്നത് .തെറാപ്പി പെട്ടെന്ന് നിര്‍ത്തുന്നത് കുട്ടികളുടെ ഭാവിയെ ഇരുട്ടിലാക്കുമെന്നും , തീരുമാനം പുനഃപരിശോധിച്ച് കേന്ദ്രം തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ട അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യു ഡി എഫ് നേതാക്കളായ ഷാജി കാളിയത്തേല്‍ ,ഷമീര്‍ ഇടിയാട്ടേല്‍ , കെ എം അനന്തകൃഷ്ണന്‍,
ടി. എ മജീദ് , സി.കെ. പ്രഭാകരന്‍ , സുരേഷ് പാട്ടത്തില്‍ , ടി പി മുഹമ്മദ് , മജീദ് പാടിയോടത്ത് , കെ.പി. കമറുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു .അതേസമയം സദ്ഗമയ പദ്ധതി ജില്ല കളക്ടറുടെ അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം കോര്‍ഡിനേഷന്‍ കമ്മിറ്റി പുനക്രമീകരിച്ച് ഇതുവരെയായി യോഗം ചേര്‍ന്നിട്ടുമില്ല. വളരെ പ്രധാനപ്പെട്ട ഈ പദ്ധതി തുടര്‍ന്ന് പോകുന്നതിനും ശമ്പള കുടിശ്ശിക തീര്‍ത്തു നല്‍കുന്നതിനും കോഡിനേഷന്‍ കമ്മിറ്റിയുടെ അംഗീകാരത്തോടുകൂടി പദ്ധതി അനുമതി നല്‍കേണ്ടതുണ്ട്. ആയതിനാല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം പെട്ടെന്ന് ചേരുന്നതിനും അതില്‍ ഈ വിഷയം അജണ്ടയാക്കുന്നതിനും ജില്ലാ കളക്ടറുടെ ഇടപെടല്‍ തേടിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബിതാ നൗഫല്‍ വൈസ് പ്രസിഡണ്ട് പ്രബിത പുല്ലൂണി,സ്റ്റാന്‍ഡിന് കമ്മറ്റി അധ്യക്ഷരായ പി പ്രിയ, പ്രിന്‍സി നെല്ലിക്കല്‍ തുടങ്ങിയവര്‍ ജില്ലാ കളക്ടറെ സന്ദര്‍ശിച്ച് രേഖാമൂലം അഭ്യര്‍ത്ഥന കൈമാറി. ഇക്കഴിഞ്ഞ ഭരണസമിതി യോഗത്തില്‍ പതിനേഴാം വാര്‍ഡ് മെമ്പര്‍ കെ സിദ്ദീഖ് ആണ് സദ്ഗമയ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത്.

 

ADVERTISEMENT
error: Content is protected !!